ലൈംഗിക പീഡനക്കേസ്: ബിജെപി മുൻ എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കുറ്റവിമുക്തനാക്കി കോടതി 

2026 ഓഗസ്റ്റ് 3 • 11:54 AM
അകം ന്യൂസ് ഡെസ്ക്
ലൈംഗിക പീഡനക്കേസ്: ബിജെപി മുൻ എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കുറ്റവിമുക്തനാക്കി കോടതി 

ന്യൂഡൽഹി:ലൈംഗിക പീഡനക്കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി മുൻ എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തനാക്കി. കേസിൽ പ്രതിയായ വിനോദ് തോമറിയെയും കോടതി വെറുതെവിട്ടിട്ടുണ്ട്. വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗിക പീഡന പരാതിയെത്തുടർന്ന്, 2023-ൽ ജന്തർ മന്ദിറിൽ നടന്ന ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഡൽഹി പോലീസ് കേസെടുത്തത്. റെസ്ലിങ് ഫെഡറേഷൻ തലവനായിരിക്കെ ഇന്ത്യയിലും വിദേശത്തും വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. 2023 ജൂൺ 15-നാണ് പോലീസ് 1500 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.